ഗുരുവായൂരേകാദശി തൊഴുവാന് പോകുമ്പോള്
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോള് ആത്മാവാം പശുവേ നിന് നാവില്
അമൃതംപോലൂറീടുക നാരായണ നാമം,
ഹരിനാരായണ നാമം
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോള് ആത്മാവാം പശുവേ നിന് നാവില്
അമൃതംപോലൂറീടുക നാരായണ നാമം,
ഹരിനാരായണ നാമം
നെയ്യുന്നു പീതാംബരമീസന്ധ്യകള് രാവാം
പയ്യെല്ലാം വാര്ക്കുന്നു പാല് മാധുരിയല്ലൊ
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാന്
ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം
തിരുമുടിയോ മഴ മേഘം
പയ്യെല്ലാം വാര്ക്കുന്നു പാല് മാധുരിയല്ലൊ
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാന്
ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം
തിരുമുടിയോ മഴ മേഘം
ഗരുഢന് പോലാകാശം ചിറകാര്ന്നീടുമ്പോള്
വനമാലകള് തീര്ക്കുന്നു മഴവില്ലുകളിപ്പോള്
നിറകണ്ണാല് കാണുന്നേന് എങ്ങെങ്ങും സ്വാമി
ഗുരുവായൂരപ്പാ നിന് കൃഷ്ണാട്ടം മാത്രം
നിന് കൃഷ്ണാട്ടം മാത്രം
വനമാലകള് തീര്ക്കുന്നു മഴവില്ലുകളിപ്പോള്
നിറകണ്ണാല് കാണുന്നേന് എങ്ങെങ്ങും സ്വാമി
ഗുരുവായൂരപ്പാ നിന് കൃഷ്ണാട്ടം മാത്രം
നിന് കൃഷ്ണാട്ടം മാത്രം
ഗുരുവായൂരേകാദശി തൊഴുവാന് പോകുമ്പോള്
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോള് ആത്മാവാം പശുവേ നിന് നാവില്
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോള് ആത്മാവാം പശുവേ നിന് നാവില്
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം
നാരായണ നാമം. നാരായണ നാമം, നാരായണ നാമം
നാരായണ നാമം, നാരായണ നാമം, നാരായണ നാമം
No comments:
Post a Comment