Wednesday, December 14, 2016

അമ്പാടിക്കണ്ണനെ കാണേണം

അഞ്ചുവിളക്കെടുക്കാം അല്ലിപ്പൂമാല ചാർത്താം
അമ്പാടിക്കണ്ണനെ കാണേണം

അരയാലിലയിൽ തിരുവിരൽ നുകർന്നരുളും
അമ്പോറ്റിയെ മുന്നിൽ കാണേണം
അമ്പോറ്റിയെ മുന്നിൽ കാണേണം

ഗോകുലം ഉണർത്തുന്ന മുരളിയുമായെന്റെ
ഗോശാലകൃഷ്ണൻ എഴുന്നള്ളേണം

ഗോപിമാർ കൊതിക്കുന്ന കായാമ്പൂവുടലെഴും
ഗുരുവായൂരപ്പനെ കാണേണം

മണിമുകിൽ അണിമെയ്യിൽ മന്ദാരക്കുളിർ മെയ്യിൽ
മുഴുകാപ്പുഴിഞ്ഞു തൊഴേണം

തിരുമലരടികളിൽ ഒരു തുളസിക്കതിരായ്
തീരുവാൻ എന്നെന്നും കാണേണം

No comments:

Post a Comment