Saturday, December 10, 2016

ഗുരുവായൂർ ഏകാദശി



ഗുരുവായൂർ ഏകാദശി
നാദ ഗുരുനാഥ ഏകാദശി
ശുദ്ധോപവാസത്തിൻ ശുക്ലപക്ഷത്തിലെ
ഉത്ഥാന ഏകാദശി 

ഇന്നു ഗുരുവായൂർ ഏകാദശി
ഉറങ്ങാതിരിക്കും ക്ഷേത്ര മനസ്സിൽ
കുരുക്ഷേത്രമുണരുന്നു 

വീണു തളർന്നൊരു ഗാണ്ഡീവത്തിൻ
ഞാണു മുറുക്കുന്നു കൃഷ്ണൻ ഗീതയൊഴുക്കുന്നു

കര്‍മ്മണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മ്മഫലഹേതുര്‍‍ഭൂ മാതേ സംഗോസ്ത്വ കര്‍മ്മണി
ഉണ്ണാതിരിക്കും മേല്‍പ്പത്തൂരിൽ 

വിൺ കാവ്യമുതിരുന്നു
അഗ്രേപശ്യാമി ആരംഭിക്കാൻ അനുഗ്രഹമേകുന്നു
വൈദ്യൻ വ്യാധിയൊടുക്കുന്നു

അചുത്യദാനന്ദ ഗോവിന്ദ
വിഷ്ണോ നാരായണാമൃത
രോഗാന്വേ നാശയാശേഷാൻ
ആശുഥൻ വന്ധരേ ഹരേ

No comments:

Post a Comment