Tuesday, December 20, 2016

കണ്ണാ



നോവുമായെത്തി ഞാന്‍ നിന്നരികേ

നിന്‍ നോവുതെല്ലുമറിഞ്ഞിടാതേ

നോവിലും പുഞ്ചിരിച്ചീടുന്ന നിന്നുണ്മ

തെല്ലുപോലും ഞാനറിഞ്ഞിടാതെ



കാരാഗൃഹത്തില്‍ പിറന്നു പിന്നെ

മാതാപിതാക്കളെ വിട്ടകന്നു

ജീവനാപത്തുമായല്ലെ നീയും

പാരില്‍ കഴിച്ചു നിന്‍ ബാല്യകാലം



സ്നേഹിച്ച പെണ്ണിനെ വിട്ടു പിന്നെ

പോറ്റി വളര്‍ത്തിയ അമ്മയേയും

നിത്യം രിപുക്കളോടേറ്റുമുട്ടി-

ത്തന്നെ കഴിച്ചു നിന്‍ യൌവ്വനവും



എന്തെന്തപവാദം കേട്ടു, കഷ്ടം

രാജസൂയത്തിന്റെ വേദിയിലും

രത്നത്തെ മോഷ്ടിച്ചുവെന്നു ചൊല്ലി

സത്യാനേഷണവും നിന്റെ മേലെ



കുരുവംശനാശത്തില്‍ പഴിയുമയ്യോ

നിന്‍ പേരിലെങ്ങിനെ വന്നു കൃഷ്ണാ

ഇത്രപഴികളും നോവുമേറ്റിട്ടും

മന്ദഹസിപ്പതു നീയെങ്ങിനെ ?



വാഴ്വിലെ നോവിലും തേങ്ങാതെയെങ്ങിനെ

കാലം കഴിച്ചു നീ ചൊല്ലു കണ്ണാ

ഗീതോപദേശമായ് നിന്‍  വഴി കാണാ-

നാകാതെ വന്നതുമെന്തെ കണ്ണാ

Saturday, December 17, 2016

പ്രഭാത കീർത്തനം


ശരണം ശരണം ഹരിഹരസൂനോ

ശരണം ശബരീശൈലപതേ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
കരുണാംകുരുമേ കരിഗിരിവാസിന്‍
ശരണം പന്തളനൃപസൂനോ
കരുണാംകുരുമേ കരിഗിരിവാസിന്‍
ശരണം പന്തളനൃപസൂനോ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ

ശബരീശൈലം കൈലാസം
മണിമയഗേഹം വൈകുണ്‌ഠം
ശബരീശൈലം കൈലാസം
മണിമയഗേഹം വൈകുണ്‌ഠം
പമ്പാതടിനീ ക്ഷീരാബ്ദീ
കരിഗിരിമന്ധരനഗരാജാ
പമ്പാതടിനീ ക്ഷീരാബ്ദീ
കരിഗിരിമന്ധരനഗരാജാ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
കരുണാംകുരുമേ കരിഗിരിവാസിന്‍
ശരണം പന്തളനൃപസൂനോ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ

മകരജ്യോതിശീതാംശൂ
കണ്‌ഠമണീദിനകരശോഭാ
മകരജ്യോതിശീതാംശൂ
കണ്‌ഠമണീദിനകരശോഭാ
പായസഭക്ഷ്യം പീയൂഷം
ഭക്തജനാനാം അമരസുഖം
പായസഭക്ഷ്യം പീയൂഷം
ഭക്തജനാനാം അമരസുഖം
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
കരുണാംകുരുമേ കരിഗിരിവാസിന്‍
ശരണം പന്തളനൃപസൂനോ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ

പമ്പാസ്നാനം ഗംഗാസ്നാനം
കരിഗിരിതരണം കൈലാസാപ്തി
പമ്പാസ്നാനം ഗംഗാസ്നാനം
കരിഗിരിതരണം കൈലാസാപ്തി
വൈകുണ്‌ഠേഹം നികടസ്തോ
ശബരീശൈലേ മോക്ഷാപ്തി
വൈകുണ്‌ഠേഹം നികടസ്തോ
ശബരീശൈലേ മോക്ഷാപ്തി
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
കരുണാംകുരുമേ കരിഗിരിവാസിന്‍
ശരണം പന്തളനൃപസൂനോ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
ശരണം ശബരീശൈലപതേ
ശരണം ശബരീശൈലപതേ

*കെ.സി.എം*

Wednesday, December 14, 2016

കണികാണാന്‍ വരം തരിക നാരായണ

നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

പാലാഴിവെണ്‍‌തിര തലോടിത്തൊഴുന്ന തവ പാദങ്ങളെന്‍ ഹൃദയപത്മങ്ങളില്‍
മാഹേന്ദ്രനീലമണി പീഠത്തില്‍‌വെച്ചു കണികാണാന്‍ വരം തരിക നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

ലക്ഷ്‌മീകടാക്ഷ ദലമാല്യങ്ങള്‍വീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍ ചൂടാന്‍ വരം തരിക നാരായണ
ലക്ഷ്‌മീകടാക്ഷ ദലമാല്യങ്ങള്‍വീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍ ചൂടാന്‍ വരം തരിക നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ

കാലങ്ങള്‍‌തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികള്‍ പാടാന്‍ വരം തരിക നാരായണ
കാലങ്ങള്‍‌തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികള്‍ പാടാന്‍ വരം തരിക നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണാ‍യ നമഃ നാരായണായ നമഃ നാരായ

*കെ.സി.എം*

അമ്പാടിക്കണ്ണനെ കാണേണം

അഞ്ചുവിളക്കെടുക്കാം അല്ലിപ്പൂമാല ചാർത്താം
അമ്പാടിക്കണ്ണനെ കാണേണം

അരയാലിലയിൽ തിരുവിരൽ നുകർന്നരുളും
അമ്പോറ്റിയെ മുന്നിൽ കാണേണം
അമ്പോറ്റിയെ മുന്നിൽ കാണേണം

ഗോകുലം ഉണർത്തുന്ന മുരളിയുമായെന്റെ
ഗോശാലകൃഷ്ണൻ എഴുന്നള്ളേണം

ഗോപിമാർ കൊതിക്കുന്ന കായാമ്പൂവുടലെഴും
ഗുരുവായൂരപ്പനെ കാണേണം

മണിമുകിൽ അണിമെയ്യിൽ മന്ദാരക്കുളിർ മെയ്യിൽ
മുഴുകാപ്പുഴിഞ്ഞു തൊഴേണം

തിരുമലരടികളിൽ ഒരു തുളസിക്കതിരായ്
തീരുവാൻ എന്നെന്നും കാണേണം

Monday, December 12, 2016

അമ്മേ കുമാരനല്ലൂർ ഭഗവതി

അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അംബേ നീ

എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്

അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ

എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്

തൃക്കാർത്തികനാളിൽ മധുരാപുരിയിലെ ഭക്തനാം പൂജാരി അണയുമ്പോൾ

തൃക്കാർത്തികനാളിൽ മധുരാപുരിയിലെ ഭക്തനാം പൂജാരി അണയുമ്പോൾ

അനുഗ്രഹം ചൊരിഞ്ഞമ്മ പുഞ്ചിരിതൂകുന്നു സുരവൃന്ദം പുഷ്പവൃഷ്ടി നടത്തുന്നു

അമ്മതൻ നടയിൽ നിന്നുയർന്നസ്വരം ഒന്നുചേർന്നു ജപമന്ത്രമായ്

സങ്കടകങ്ങളവയൊക്കെയും മറന്നെന്മനസ്സിനിതു പുണ്യമായ്

അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ

എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്

കുമാരനായ് പണ്ടു പണിതീർന്ന മന്ദിരം കുമാര നല്ല ഊര് ശ്രീദേവി കോവിലായ്

കുമാരനായ് പണ്ടു പണിതീർന്ന മന്ദിരം കുമാര നല്ല ഊര് ശ്രീദേവി കോവിലായ്

മഞ്ഞളാടും ദിവ്യമുഹൂർത്തത്തിൽ കാണുന്നു തെളിവാർന്ന തേജസ്സായ് ലളിതാംബികേ

അമ്മതൻ നടയിൽ നിന്നുയർന്നസ്വരം ഒന്നുചേർന്നു ജപമന്ത്രമായ്

സങ്കടകങ്ങളവയൊക്കെയും മറന്നെന്മനസ്സിനിതു പുണ്യമായ്

അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ

എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്

അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ

എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്

ബാലകൃഷ്ണസ്തോത്രം


ചാഞ്ചാടും പൈതൽ കളിച്ചീടും നല്ല-
പൂഞ്ചായലാടുമാറാടീടും - കൃഷ്‌ണ

കഞ്ജമലരൊടു നേരിടും തിരു-
ക്കണ്ണുമഴറ്റിക്കൊണ്ടാടീടും - കൃഷ്‌ണ

ഓമൽക്കഴുത്തില്പ്പുലിനഖം തങ്ക-
മോതിരം കെട്ടിക്കൊണ്ടാടീടും - കൃഷ്‌ണ

പൊന്മയ കിങ്ങിണിയൊച്ചയും അയ്യോ-
പൊങ്ങുമാറുണ്ണി നിന്നാടീടും - കൃഷ്‌ണ

മിന്നീടും പൊന്നും തള കിലുംകിലു -
മെന്നുമാറുണ്ണി നിന്നാടീടും - കൃഷ്‌ണ

ഈവണ്ണം വഴ്ത്തുന്നോർക്കെല്ലാർക്കും മുമ്പിൽ -
തൃക്കലും വെച്ചുകൊണ്ടാടീടും - കൃഷ്‌ണ

Sunday, December 11, 2016

ഒരുനേരമെകിലും കാണാതെ


ഒരുനേരമെകിലും കാണാതെ വയെന്‍െറ ഗുരുവായൂരപ്പ നിന്‍ ദിവൃരൂപം
ഒരു മാ(തയെകിലും കേള്‍ക്കാതെ വയ്യനിന്‍ മുരളിപൊഴിക്കുന്ന ഗാനാലാപം
മുരളി പൊഴിക്കുന്ന ഗാനാലാപം
ഹരി നാമ കീര്‍ത്തനം ഉണരും പുലരിയില്‍
തിരുവാകചാര്‍ത്തു ഞാന്‍ ഒാര്‍ത്തു പോകും
ഒരു പീലിയെങ്ങാനും കാണുപോഴവിടുത്തെ
തിരുമുടി കണ്മുന്നില്‍ മിന്നിമായും
അകതാരിലാക്കുവാന്‍ എത്തിടും ഒാര്‍മ്മകള്‍
അവതരിപ്പിക്കുന്നു കൃഷ്ണനാട്ടം
അടിയന്‍െറമുന്നിലുണ്ടെപ്പോഴും മായാതെ
അവതാര കൃഷ്ണാ നിന്‍ കളളനോട്ടം

ഹരിവരാസനം

ഹരിവരാസനം വിശ്വമോഹനം
ഹരിദധീശ്വരം ആരാധ്യപാദുകം
അരിവിമർദ്ദനം നിത്യനർത്തനം
ഹരിഹരാത്മജം ദേവമാശ്രയേ

ശരണകീർത്തനം ഭക്തമാനസം
ഭരണലോലുപം നർത്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രയേ

പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭാഞ്ചിതം
പ്രണവമന്ദിരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

തുരഗവാഹനം സുന്ദരാനനം
വരഗദായുധം വേദവർണിതം
ഗുരുകൃപാകരം കീർത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രയേ

ത്രിഭുവനാർച്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
ത്രിദശപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രയേ

ഭവഭയാപഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രയേ

കളമൃദുസ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരീ വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രയേ

ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭൂഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രയേ

യദുകുലനാഥൻ ഇന്നുവരും



നിറമോലും പീലി നെറുകയിൽ ചൂടിയ യദുകുലനാഥൻ ഇന്നുവരും
കണ്ണീരിലലിയാത്ത ചുടുകണ്ണീരിലലിയാത്ത എന്റെ ദുഃഖം
എന്റെ പോന്നുണ്ണി കണ്ണന്റെ കാൽക്കൽ ഞാൻ
എന്റെ തിരു അമ്പാടി കണ്ണന്റെ കാൽക്കൽ ഞാൻ
എന്റെ ഗുരുവായൂരപ്പന്റെ
കാല്ക്കൽ ഞാൻ സമർപ്പിച്ചിടും

കണ്ടില്ലെന്നു നടിച്ചേക്കാം കൃഷ്ണനെന്നെ
ഒന്ന് കണ്ടില്ല എന്റെയീ നാമങ്ങൾ ഒന്ന് കേട്ടീല്ല
എന്നു നടിച്ചേക്കാം
കള്ളനല്ലേ മായ കണ്ണനല്ലേ
എന്നിരുന്നാലും ഈ ജന്മമല്ലെങ്കിൽ വരും 
ജന്മമെങ്കിലും
കാണാതിരിയ്ക്കില്ലാ അടിയന്റെ ദുഃഖം
കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ എന്ന് നൊന്തു വിളിച്ചാൽ
ഒരു നോട്ടമെങ്കിലും  നല്ക്കാതിരിയ്ക്കില്ല എന്റെ കണ്ണനുണ്ണി


ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ  ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
ഹരേ കൃഷ്ണാ എന്ന് മനമാർന്നു വിളിച്ചാൽ ഒരു നോട്ടമെങ്കിലും  നല്ക്കാതിരിയ്ക്കില്ലതിരുവമ്പാടി കണ്ണനുണ്ണി
ഒരു നോട്ടമെങ്കിലും ഒരുനോട്ടമെങ്കിലുംനല്ക്കാതിരിയ്ക്കില്ല 
കണ്ണനുണ്ണി  കൃഷ്ണാ എന്ന് നൊന്തു വിളിച്ചാൽ ഒരു നോട്ടമെങ്കിലും നല്ക്കാതിരിയ്ക്കില്ല കണ്ണനുണ്ണി

അണിവാകച്ചാർത്ത് കണ്ണനു മണിവാകച്ചാർത്ത്

നാരായണ നാരായണ നാരായണ  ശൗരേ
നാരായണ  നാരായണ  നാരായണ  ശൗരേ
നാരായണ നാരായണ നാരായണ  ശൗരേ
നാരായണ  നാരായണ  നാരായണ  ശൗരേ

അണിവാകച്ചാർത്ത് കണ്ണനു മണിവാകച്ചാർത്ത്
ഗോപുരവാതിൽ തുറന്നു ഭവാനൊരു ഗണപതി ഹോമക്കുറിച്ചാർത്ത്
ഗണപതി ഹോമക്കുറിച്ചാർത്ത്

അണിവാകച്ചാർത്ത് കണ്ണനു മണിവാകച്ചാർത്ത്


കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ


ശീവേലി തുടങ്ങുമ്പോഴും പന്തീരടി കാണുമ്പോഴും
ഉച്ചപൂജയിലുണ്ണി മയങ്ങുമ്പോഴും
ഗുരുവായൂരപ്പാ നിന്നുടെ കളഭ നിവേദ്യം നേടുമ്പൊഴും
പുനരഭി ദുഃഖത്തിരയിൽ നിന്നും കരകേറ്റേണം നീ
അത്താഴപൂജ കഴിഞ്ഞാൽ ഏകാദശി പൂത്തു വിരിഞ്ഞാൽ
കുംഭനിലാവിൻ ശംഖമുണർന്നാൽ  

ഗുരുവായൂരപ്പാ നിന്നുടെ തൃപ്പുകയിൽ ഞാൻ പുകയേണം
മനമാകും പനയോലയിലൊരു പ്രാർത്ഥനയാവേണം

Saturday, December 10, 2016

ഉണ്ണിക്കണ്ണാ നിന്നെക്കാണാന

ഉണ്ണിക്കണ്ണാ നിന്നെക്കാണാന്‍
കാര്‍മുകിലിന്‍ ചേലഴക്
പീലിയുണ്ടേ മാലയുണ്ടേ
പുഞ്ചിരിയോ നൂറഴക്
നറുപുഞ്ചിരിയോ നൂറഴക്


മഞ്ഞപ്പട്ട് ഞൊറിയുടുത്ത്
കാട്ടിലഞ്ഞി മാലയിട്ട്
നല്ല മുളംതണ്ടു മൂളും
ഗാനമോടെ ഓടിവായോ
വേണു ഗാനമോടെ ഓടി വായോ

നീലപ്പട്ടിന്‍ ഭംഗിയോടെ
എട്ടനുണ്ടോ നിന്നരുകില്‍
പൈക്കളെല്ലാം കതിരുപ്പൂ
പൊന്‍ചിലമ്പും കിലുക്കി വായോ
കാടുകാട്ടി കാട്ടിലെല്ലാം
മേഞ്ഞിടുന്നോരുണ്ണിയല്ലേ

കണ്ണനല്ലേ കള്ളനല്ലേ
കള്ളമാറ്റും ഗോപനല്ലേ.
കള്ള മാറ്റും ഗോപനല്ലേ

കണ്ണൻ സന്നിധാനം



ഇവിടമാണീശ്വര സന്നിധാനം
ഇടറുന്ന മനസ്സുകൾക്കഭയസ്ഥാനം
കണ്ണൻ സന്നിധാനം കണ്ണൻ സന്നിധാനം
കണ്ണൻ സന്നിധാനം

ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ



അഗതിക്കൾക്കായ് ശ്രീകൃഷ്ണൻ ജന്മമെടുത്തു
അവരുടെ കണ്ണുനീർ ഒപ്പിയെടുത്തു
ആശ്രിതരുടെ ദുഃഖങ്ങൾ ഏറ്റെടുത്തു കൃഷ്ണൻ
അവരുടെ വിളിപ്പുറത്തോടിയണഞ്ഞൂ
അഭിമതമറിഞ്ഞെന്നും വരമരുളി കൃഷ്ണൻ
ആധിവ്യാധികളെല്ലാം തീർത്തു കൊടുത്തു

കൃഷ്ണാ... ഹരേ കൃഷ്ണാ....
നാരായണ നാരായണ നാരായണ നമോ നമോ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ
കൃഷ്ണാ...കൃഷ്ണാ...കൃഷ്ണാ...


ഹരിചന്ദനം നിറഞ്ഞ വൃന്ദാവനം
മുരളീരവമൊഴുകും വൃന്ദാവനം
അന്ധതയ്ക്കുള്ളിലെ ബന്ധനത്തിൽ നിന്നും
അന്ധനു കാഴ്ച്ച നൽകും വൃന്ദാവനം
ഊമകൾക്കു നാവു നൽകും വൃന്ദാവനം
അവർ നാവെടുത്തു നാമം ചൊല്ലും വൃന്ദാവനം

ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ ഹരേ


കണ്ണൻ സന്നിധാനം കണ്ണൻ സന്നിധാനം കണ്ണൻ സന്നിധാനം
കനകനാളങ്ങൾ പൂക്കും വിളക്കുകൾ
കൈകൂപ്പി തൊഴുന്നൊരീ ശ്രീകോവിൽ
ഇവിടമാണീശ്വര സന്നിധാനം
ഇടറുന്ന മനസ്സുകൾക്കഭയസ്ഥാനം
എന്റെ ദു:ഖങ്ങൾ തിരിച്ചെടുക്കൂ കൃഷ്ണാ
നിൻ കരുണാമൃതം എനിയ്ക്കു നൽകൂ
നാവുണങ്ങീടുമെൻ മോഹങ്ങളിൽ കൃഷ്ണാ
ദാഹനീരേകി അനുഗ്രഹിക്കൂ
നാമസങ്കീർത്തനത്താൽ നിൻ പുകൾ പാടുവാൻ
പാവമാമെൻ മകനു ശക്തി നൽകൂ
പാവമാമെൻ മകനു ശക്തി നൽകൂ
ശക്തി നൽകൂ...ശക്തി നൽകൂ......


കണ്ണൻ സന്നിധാനം കണ്ണൻ സന്നിധാനം
കണ്ണൻ സന്നിധാനം
ഇവിടമാണീശ്വര സന്നിധാനം
ഇടറുന്ന മനസ്സുകൾക്കഭയസ്ഥാനം
ഇവിടമാണീശ്വര സന്നിധാനം..സന്നിധാനം.....

ഹരിനാരായണ നാമം

ഗുരുവായൂരേകാദശി തൊഴുവാന് പോകുമ്പോള്
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോള് ആത്മാവാം പശുവേ നിന് നാവില്
അമൃതംപോലൂറീടുക നാരായണ നാമം,
ഹരിനാരായണ നാമം


നെയ്യുന്നു പീതാംബരമീസന്ധ്യകള് രാവാം
പയ്യെല്ലാം വാര്ക്കുന്നു പാല് മാധുരിയല്ലൊ
ഓടക്കുഴലൂതുന്നു കാടെല്ലാം ഭഗവാന്
ചൂടുന്നൊരു പീലിത്തിരുമുടിയോ മഴമേഘം
തിരുമുടിയോ മഴ മേഘം


ഗരുഢന് പോലാകാശം ചിറകാര്ന്നീടുമ്പോള്
വനമാലകള് തീര്ക്കുന്നു മഴവില്ലുകളിപ്പോള്
നിറകണ്ണാല് കാണുന്നേന് എങ്ങെങ്ങും സ്വാമി
ഗുരുവായൂരപ്പാ നിന് കൃഷ്ണാട്ടം മാത്രം
നിന് കൃഷ്ണാട്ടം മാത്രം


ഗുരുവായൂരേകാദശി തൊഴുവാന് പോകുമ്പോള്
വഴികാട്ടുക വഴികാട്ടുക നാരായണരൂപം
തളരുമ്പോള് ആത്മാവാം പശുവേ നിന് നാവില്
അമൃതംപോലൂറീടുക നാരായണ നാമം, ഹരിനാരായണ നാമം


നാരായണ നാമം. നാരായണ നാമം, നാരായണ നാമം
നാരായണ നാമം, നാരായണ നാമം, നാരായണ നാമം

ഗുരുവായൂർ ഏകാദശി



ഗുരുവായൂർ ഏകാദശി
നാദ ഗുരുനാഥ ഏകാദശി
ശുദ്ധോപവാസത്തിൻ ശുക്ലപക്ഷത്തിലെ
ഉത്ഥാന ഏകാദശി 

ഇന്നു ഗുരുവായൂർ ഏകാദശി
ഉറങ്ങാതിരിക്കും ക്ഷേത്ര മനസ്സിൽ
കുരുക്ഷേത്രമുണരുന്നു 

വീണു തളർന്നൊരു ഗാണ്ഡീവത്തിൻ
ഞാണു മുറുക്കുന്നു കൃഷ്ണൻ ഗീതയൊഴുക്കുന്നു

കര്‍മ്മണ്യേ വാധികാരസ്തേ മാ ഫലേഷു കദാചന
മാ കര്‍മ്മഫലഹേതുര്‍‍ഭൂ മാതേ സംഗോസ്ത്വ കര്‍മ്മണി
ഉണ്ണാതിരിക്കും മേല്‍പ്പത്തൂരിൽ 

വിൺ കാവ്യമുതിരുന്നു
അഗ്രേപശ്യാമി ആരംഭിക്കാൻ അനുഗ്രഹമേകുന്നു
വൈദ്യൻ വ്യാധിയൊടുക്കുന്നു

അചുത്യദാനന്ദ ഗോവിന്ദ
വിഷ്ണോ നാരായണാമൃത
രോഗാന്വേ നാശയാശേഷാൻ
ആശുഥൻ വന്ധരേ ഹരേ

വിഷ്ണു മായയിൽ പിറന്ന

വിഷ്ണു മായയിൽ പിറന്ന വിശ്വരക്ഷകാ വില്വപത്രസദൃശനയന ശരണമേകണേ 

സ്വാമിശരണമയ്യപ്പാ..സ്വാമിശരണമയ്യപ്പാ



ശബരിശൈല ദ്യുതിനിവാസ ശങ്കരാത്മജാ ശാപമോക്ഷദായകനേ ശരണമേകണേ സ്വാമിശരണമയ്യപ്പാ സ്വാമിശരണമയ്യപ്പാ
കരടികടുവ കരിവരാദി ഭൂതനാഥനായ് കാനനങ്ങളാണ്ടവനേ ശരണമേകണേ സ്വാമിശരണമയ്യപ്പാ സ്വാമിശരണമയ്യപ്പാ


വ്രതവിശുദ്ധരായി നിന്റെ ജ്യോതി കാണുവാൻ ഇരുമുടിയും ശരവുമേന്തി ഞങ്ങൾ വരുമ്പോൾ സ്വാമിശരണമയ്യപ്പാ സ്വാമിശരണമയ്യപ്പാ
അഭയവരദരായ നിന്റെ തിരുനടതന്നിൽ അഗതികളായ് ആശ്രിതരായ് ഞങ്ങൾ വരുമ്പോൾ
 സ്വാമിശരണമയ്യപ്പാ സ്വാമിശരണമയ്യപ്പാ


ഭക്തിയെന്ന നെയ്യ് നിറഞ്ഞ ഹൃദയനാളിയിൽ ശരണഘോഷമുദ്രയുമായ് ഞങ്ങൾ വരുമ്പോൾ സ്വാമിശരണമയ്യപ്പാ സ്വാമിശരണമയ്യപ്പാ
അഴുതഅടവി പമ്പതാണ്ടി അഖിലബാന്ധവാ അടിമലരിണതേടിത്തേടി ഞങ്ങൾ വരുമ്പോൾ 

സ്വാമിശരണമയ്യപ്പാ സ്വാമിശരണമയ്യപ്പാ

ഗുരുവായൂര്‍ കണ്ണനെ തേടി..



ഒരുപിടിയവിലുമായ് ജന്മങ്ങൾ താ‍ണ്ടി ഞാൻ
വരികയായ് ദ്വാരക തേടി...
ഗുരുവായൂര്‍ കണ്ണനെ തേടി... (ഒരുപിടി...)



അഭിഷേകവേളയാണെങ്കിലും നീയപ്പോൾ
അടിയനുവേണ്ടി നട തുറന്നു..(അഭിഷേക..)
ആയിരം മണിയൊച്ച എതിരേറ്റു..എന്നെ
അവിടത്തെ കാരുണ്യം എതിരേറ്റു
അവിടുത്തെ കാരുണ്യമെതിരേറ്റു.. (ഒരുപിടി..)



ഓലക്കുടയിൽ നിൻ പീലിക്കണ്ണെന്തിനു
നീ പണ്ടു പണ്ടേ മറന്നു വച്ചു.. (ഓലക്കുടയിൽ..)
സംഗീത രന്ധ്രങ്ങൾ ഒമ്പതും കൂടി നീ
എന്തിനെൻ മെയ്യിൽ ‍ ഒളിച്ചുവച്ചു
നിനക്കുവേണ്ടേ ഒന്നും നിനക്കുവേണ്ടേ.. (ഒരുപിടി..)



എൻ മിഴിനീരിലെ നാമ ജമപങ്ങളെ
പുണ്യമാം തീരത്തണച്ചവനേ.. (എൻ‍..)
വിറകിൽ‍ ചിതഗ്നിയായ്‍ കാട്ടിലലഞ്ഞപ്പോൾ
വിധിയോടൊളിച്ചു.. കളിച്ചവനേ..
എന്റെ ദൈവം.. ഭവാനെന്റെ ദൈവം.. (ഒരു പിടി അവിലുമായ്..)

Thursday, December 8, 2016

നാരായണം

കരുണാപയോ നിധിം നാരായണം
ഭവ്യശരണാഗത നിധിം നാരായണം
രക്ഷിത ജഗത് ത്രയം നാരായണം
ചക്രശിക്ഷിതാസുരചയം നാരായണം
അജ്ഞാത നാശകം നാരായണം
ശുദ്ധവിജ്ഞാന ഭാസകം നാരായണം
ശ്രീവത്സ ഭൂഷണം നാരായണം
നന്ദഗോവത്സ പോഷണം നാരായണം
ശൃംഗാര നായകം നാരായണം
പദ ഗംഗാവിധായകം നാരായണം
ശ്രീകണ്ഠസേവിതം നാരായണം നിത്യ
വൈകുണ്ഠ വാസിനം നാരായണം

കാണുമാറരുളേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

അമ്പാടി തന്നിൽ മേവും ഉമ്പർനായകാ നിൻ മെയ്

അൻപിനാൽ കാണാകേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ആവോളം കൂപ്പുന്നേ ഞാൻ ദേവകി ദേവി പെറ്റ

ദേവേശ ദേവ ദേവ ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഇച്ഛയില്ലെനിക്കിനി ത്വച്ചരണങ്ങളൊഴി-

ഞ്ഞച്ച്യുതാ മറ്റൊന്നിങ്കൽ ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഈരേഴുലകമെല്ലാം ഈരടിയായളന്ന

ഈശനേ വാമനനേ ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഉള്ളത്തിൽ കാണാകേണം മുല്ലപ്പൂങ്കുഴലാലേ

ഉള്ളഴിക്കുന്ന നിൻ മെയ് ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഊതുന്ന കുഴലുമായ് പീതാമ്പരത്തോടെന്റെ

ചേതസ്സിൽ കാണാകേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഐശ്വര്യ ദായകനേ കൈയിതാ കൂപ്പുന്നേ ഞാൻ

നീയൊഴിഞ്ഞില്ലാ ഗതി ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഒന്നിട വിട്ടു ഗോപസുന്ദരിമാരോടൊപ്പം

ഒന്നിച്ചു കളിച്ചൊരു ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഓരോരോ ലീലപൂണ്ടു കാരുണ്യം കൊണ്ടു ധർമ്മം

പാലിച്ചു വസിച്ചൊരു ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

ഔഷധി മേനി പൂണ്ട വൃന്ദാവനത്തിലെല്ലാം

ഘോഷമായ് ലീല ചെയ്ത ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

അംഭോജനാഭ കൃഷ്ണ ശംഭു പൂജിത ദേവാ

അൻപിനാൽ കാണാകേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

അച്ച്യുതാ നിൻ ചരിത്രം അദ്ഭുതം ദിനം തോറും

ഉച്ചരിക്കായ് വരേണം ഗോവിന്ദാ

ഗോവിന്ദ രാമ രാമ ഗോപാല കൃഷ്ണാ നിൻ മെയ്

കാണുമാറരുളേണം ഗോവിന്ദാ

നാരായണം

കരുണാപയോ നിധിം നാരായണം
ഭവ്യശരണാഗത നിധിം നാരായണം
രക്ഷിത ജഗത് ത്രയം നാരായണം
ചക്രശിക്ഷിതാസുരചയം നാരായണം
അജ്ഞാത നാശകം നാരായണം
ശുദ്ധവിജ്ഞാന ഭാസകം നാരായണം
ശ്രീവത്സ ഭൂഷണം നാരായണം
നന്ദഗോവത്സ പോഷണം നാരായണം
ശൃംഗാര നായകം നാരായണം
പദ ഗംഗാവിധായകം നാരായണം
ശ്രീകണ്ഠസേവിതം നാരായണം നിത്യ
വൈകുണ്ഠ വാസിനം നാരായണം

Wednesday, December 7, 2016

ഗോവിന്ദകീർത്തനം

ഗോവിന്ദാ ഹരി  ഗോവിന്ദാ ഹരി 
ഗോവിന്ദാ ഹരി   ഗോവിന്ദാ ഹരി

ഗോവിന്ദാ ഹരി  ഗോവിന്ദാ ഹരി 
മുകുന്ദ മാധവ           ഗോവിന്ദ

കനകകിരീടം കരുണ്യാമൃത-
ലോചനയുഗളം കുന്തളഭരവും
മകരക്കാതില നാസാപുടവും
മന്ദസ്മിതരുചി കാണാകേണം                                                                     
തുലതലവിലസിന തുളസീധളവും
ജലധരനിറമാം തിരുമേയ് വടിവും
തൄക്കരതാരില്‍ വിളങ്ങിന ശംഖ-
ഗദാരിസരോജം കാണാകേണം
                                                              
ശ്രീവത്സാങ്കിത വക്ഷസി, കൗസ്തുഭ-
വനമാലാധര പീതംബരവും
വാടീടാതൊരു രത്നം തടവിന
കാഞ്ചനകാഞ്ചികള്‍ കാണാകേണം
                                                                   
രംഭാതുല്യം തുടയിണയും തവ
ജ൦ഘായുഗള൦ മണിനൂപുരവും
ജംഭാരാതിമുഖാമരവന്ദിത
പദയുഗളം മമ

എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ

എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
നീയെന്തേ വന്നീല
നീയിങ്ങു വന്നാൽ പൊന്നുമ്മ തന്നാൽ
വെണ്ണക്കുടം നൽകാം.....
അമ്പാടിക്കണ്ണാ നീയാട്
പൂമയിൽപീലി തൻചേലാട്
ഒരു വെള്ളിത്താലം നിറയെ പൂവും
എന്നുണ്ണിക്കണ്ണനല്ലേ
നിറനാഴിയോളം കുന്നിക്കുരുമണി
എൻ വെണ്ണക്കണ്ണനല്ലേ
ഇന്നല്ലേ കണ്ണൻെറ പാലൂട്ട്
കാണുമ്പോൾ കണ്ണിനു തേനൂട്ട്
(അമ്പാടി)
ഒരു വെൺ താരമായ് കതിരിടും മോഹമായ്
യദുകുല ദേവാ നീയുണരൂ
സ്വരലയ തീർത്ഥമാം കനിവെഴും മുരളിയിൽ
ഒരു നവഗീതകം നീ ചൊരിയൂ
നീയെൻ കായാമ്പൂ വർണ്ണനല്ലേ
കണ്ടാൽ കൊഞ്ചുന്ന പൈതലല്ലേ
എന്നും കാതിൽ നിൻെറ നാദം
തുള്ളിതുളുമ്പി നിന്നൂ
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
നീയെന്തേ വന്നീല നീയിങ്ങു വന്നാൽ പൊ
പൊന്നുമ്മ തന്നാൽ പൊൻമയിൽപ്പീലി തരാം
ഒരു വെൺതാരമായ് തെളിയും നിൻ മുഖം
കണികാണുന്നതും നിറവല്ലേ
തൊഴുകൈയ്യാലെ നിൻ സവിധം
പൂകുവാൻ ശ്രീവത്സാംഗിതാ വരമരുളൂ
നീയെൻ കാരുണ്യസാരമല്ലേ
ഉള്ളിൽ തൂവുന്ന പുണ്യമല്ലേ
ഇന്നുമെന്നിൽ നിൻെറ രൂപം
പീലിയഴിഞ്ഞു നിന്നൂ
എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണ
നീയെന്തേ വന്നീല നീയിങ്ങു വന്നാൽ
പൊന്നുമ്മ തന്നാൽ പൊന്നിൻ പുടവ നൽകാം
(അമ്പാടിക്കണ്ണാ)

കാത്തിരുന്നു കണ്ണാ

കദന ഭാര വിവശനായ് ഞാന്‍
കാത്തിരുന്നു കണ്ണാ നിന്‍
കളമുരളിയിലൊഴുകും ഗാനം
കേള്‍ക്കുവാന്‍ ദിനം
മലരില്ലവിലില്ല നേദിക്കുവാനെന്റെ
മനസ്സിന്റെ ചെപ്പില്‍ കണ്ണീര്‍
പൂക്കള്‍ മാത്രമല്ലോ
മുത്തും പവിഴവും പൊന്നും
നിനക്കേകുവാന്‍
മത്സരിച്ചെത്തുന്നു ഭക്തര്‍ നിത്യം
പുഞ്ചിരിയാലതെല്ലാം
നോക്കി രസിക്കുന്നു നീയെന്‍ കണ്ണാ
ഞാനെന്റെ കൈക്കുമ്പിളില്‍
നീട്ടിയ തീര്‍ത്ഥമെല്ലാം
പാഴ്‌മണ്ണില്‍ വീണു വിഫലമായോ
അനുഗ്രഹിക്കാനിനി അണയുകില്ലെങ്കിലും
എന്നപരാധമൊക്കെയും പൊറുത്തീടണേ

ഒരു ഭക്തന്റെ സംശയം

സുഖ-ദുഖങ്ങളെ സമഭാവനയോടെ കാണാൻ അങ്ങ് പറഞ്ഞുവല്ലോ. അപ്പോൾ ചില സംശയം ബാക്കിയാകുന്നു. ദുഖങ്ങളും, ദുരിതങ്ങളും നൽകുന്നതും ഈശ്വരൻ തന്നെയാണോ ???
ആണെങ്കിൽ എന്തിനുവേണ്ടി ???
വളരെ പ്രസക്തമായ സംശയം തന്നെയാണ്, പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഓരോ കർമ്മവും അതിന്റേതായ ഫലം നൽകാതിരിക്കില്ല എന്നതും അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ആർക്കും കഴിയില്ല എന്നതും.
മറ്റൊന്ന് ഇന്നലെവരേയും നിങ്ങൾ സുഖം തേടി നടക്കുകയായിരുന്
നില്ലേ ?? എന്നിട്ട് എന്താണ് ലഭിച്ചത് ???
സുഖം എന്ന് കരുതിയതെല്ലാം ആത്യന്തികമായി ദുഖം മാത്രമല്ലേ നൽകിയത് ??
എന്നിട്ടും ഇനിയും നിങ്ങൾക്കത് തിരിച്ചറിയാൻ കഴിയുന്നില്ലേ ???
സുഖം എന്ന് കരുതപ്പെടുന്നത് തന്നെയാണ് ദുഖമായി മാറുന്നതും. ആത്യന്തികമായി സുഖവും ദുഖവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ മാത്രമാണ്.
ഇന്ന് സുഖമെന്ന് കരുതുന്നത് നാളെ ദുഖമായി മാറും എന്നതാണ് യാഥാർത്ഥ്യം.
അപ്പോൾ ഇന്ന് ദുഖമെന്ന് തോന്നുന്നതിനെ സ്വീകരിച്ചാൽ നാളെ അത് സുഖമായി മാറുകയും ചെയ്യും. പക്ഷേ ദുഖത്തെ സ്വീകരിക്കാൻ ആരും തയ്യാറാകുന്നില്ല.
ജീവിതത്തിൽ ഒരിക്കലെങ്കിലും ദുഖം അറിയാത്ത ഒരാൾക്ക് സുഖത്തെയും തിരിച്ചറിയാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. അയാൾക്ക് ഒരിക്കലും പൂർണ്ണമായി ജീവിക്കുന്ന തി നും കഴിയില്ല.
ദുഖം നിങ്ങൾക്ക് ആഴത്തിലുള്ള അനുഭവങ്ങൾ നൽകും,
ദുഖാനുഭവങ്ങളിലൂടെ കടന്ന് വന്നാൽ മാത്രമേ നിങ്ങൾക്ക് സന്തോഷത്തെ തിരിച്ചറിയാൻ കഴിയൂ,
ദുഖം അനുഭവിച്ചറിയാത്ത ഒരുവന്റെ ഹൃദയം ശിലാ ഹൃദയമായിരിക്കും, അവനൊരിക്കലും സ്വന്തം ജീവിതത്തെ ആസ്വദിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, മറ്റൊരുവന്റെ വിഷമത്തെ മനസ്സിലാക്കാനും കഴിയില്ല.
വാസ്തവതിൽ സുഖ-ദുഖങ്ങളുടെ ഒരു പ്രവാഹമാണ് ജീവിതം.
സുഖം മാത്രം തേടി പോകുന്നവർക്ക് ദുഖവും അത്പോലെ അവരെ തേടിയെത്തും.
സുഖ - ദുഖങ്ങളെ ഒരുപോലെ കാണാൻ കഴിയുമ്പോൾ അഥവാ സുഖ - ദുഖങ്ങളെ ഒരുപോലെ സ്വീകരിക്കുമ്പോൾ ശാന്തി അഥവാ മോക്ഷം എന്ന ഭാവം ക്രമേണ അവരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
ഈയൊരവസ്ഥയിലേക്ക് യഥാർത്ഥ ഭക്തനെ എത്തിക്കുന്ന തി നാ യാണ്, ഭക്തന്റെ പ്രാർത്ഥന നിലനിൽക്കെ തന്നെ ദുഖാനുഭവങ്ങളിലൂടെ കടന്നു പോകുവാൻ ഭക്തനെ അനുവദിക്കുന്ന തും.

ശ്യാമവര്‍ണ്ണാ ഓടിവാവാ

മഴക്കൊഞ്ചല്‍ താളമേറ്റി
മഴമേഘച്ചേല ചുറ്റി
മണിപ്പൂങ്കുഴലൂതിയെന്റെ
ശ്യാമവര്‍ണ്ണാ ഓടിവാവാ
ഇലച്ചാര്‍ത്തിന്‍ താളമേളം
ഇലഞ്ഞിപ്പൂ ചോടു വെച്ചു
ഇളംതെന്നല്‍ ശ്രുതിയേകി
ഇനിയാടാന്‍ ഓടിവാവാ
മുരളിയൂതി നീ വരുമ്പോള്‍
അരളിവനപ്പൂക്കടവില്‍
അരികിലിരുന്നൂയലാടാന്‍
ആശയെനിക്കേറെയല്ലോ!
നറുവെണ്ണക്കുടമുണ്ട്‌
ഉറതൈരുമേറെയുണ്ട്‌
ഉരുളയാക്കി മാമമുണ്ണാം
അരുമയല്ലേ, നീ വരില്ലേ?
നീലവാനിന്നഴകുള്ളോന്‍
നീയെനിക്കെന്‍ കണ്ണനല്ലോ
ഞാന്‍ ജപിച്ചാല്‍ കേള്‍ക്കയില്ലേ?
ഞാന്‍ വിളിച്ചാല്‍ നീ വരില്ലേ?

നീയെന്‍ കണ്ണാ

കദന ഭാര വിവശനായ് ഞാന്‍
കാത്തിരുന്നു കണ്ണാ നിന്‍
കളമുരളിയിലൊഴുകും ഗാനം
കേള്‍ക്കുവാന്‍ ദിനം
മലരില്ലവിലില്ല നേദിക്കുവാനെന്റെ
മനസ്സിന്റെ ചെപ്പില്‍ കണ്ണീര്‍
പൂക്കള്‍ മാത്രമല്ലോ
മുത്തും പവിഴവും പൊന്നും
നിനക്കേകുവാന്‍
മത്സരിച്ചെത്തുന്നു ഭക്തര്‍ നിത്യം
പുഞ്ചിരിയാലതെല്ലാം
നോക്കി രസിക്കുന്നു നീയെന്‍ കണ്ണാ
ഞാനെന്റെ കൈക്കുമ്പിളില്‍
നീട്ടിയ തീര്‍ത്ഥമെല്ലാം
പാഴ്‌മണ്ണില്‍ വീണു വിഫലമായോ
അനുഗ്രഹിക്കാനിനി അണയുകില്ലെങ്കിലും
എന്നപരാധമൊക്കെയും പൊറുത്തീടണേ

Saturday, November 26, 2016

ഒരു ഭക്തന്റെ സംശയം

സുഖ-ദുഖങ്ങളെ സമഭാവനയോടെ കാണാൻ അങ്ങ് പറഞ്ഞുവല്ലോ. അപ്പോൾ ചില സംശയം ബാക്കിയാകുന്നു. ദുഖങ്ങളും, ദുരിതങ്ങളും നൽകുന്നതും ഈശ്വരൻ തന്നെയാണോ ???
ആണെങ്കിൽ എന്തിനുവേണ്ടി ???
വളരെ പ്രസക്തമായ സംശയം തന്നെയാണ്, പക്ഷേ ഇവിടെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
ഓരോ കർമ്മവും അതിന്റേതായ ഫലം നൽകാതിരിക്കില്ല എന്നതും അതിൽ നിന്നും ഒഴിഞ്ഞു മാറാൻ ആർക്കും കഴിയില്ല എന്നതും.
മറ്റൊന്ന് ഇന്നലെവരേയും നിങ്ങൾ സുഖം തേടി നടക്കുകയായിരുന്
നില്ലേ ?? എന്നിട്ട് എന്താണ് ലഭിച്ചത് ???
സുഖം എന്ന് കരുതിയതെല്ലാം ആത്യന്തികമായി ദുഖം മാത്രമല്ലേ നൽകിയത് ??
എന്നിട്ടും ഇനിയും നിങ്ങൾക്കത് തിരിച്ചറിയാൻ കഴിയുന്നില്ലേ ???
സുഖം എന്ന് കരുതപ്പെടുന്നത് തന്നെയാണ് ദുഖമായി മാറുന്നതും. ആത്യന്തികമായി സുഖവും ദുഖവും ഒരു നാണയത്തിന്റെ ഇരു വശങ്ങൾ മാത്രമാണ്.
ഇന്ന് സുഖമെന്ന് കരുതുന്നത് നാളെ ദുഖമായി മാറും എന്നതാണ് യാഥാർത്ഥ്യം.
അപ്പോൾ ഇന്ന് ദുഖമെന്ന് തോന്നുന്നതിനെ സ്വീകരിച്ചാൽ നാളെ അത് സുഖമായി മാറുകയും ചെയ്യും. പക്ഷേ ദുഖത്തെ സ്വീകരിക്കാൻ ആരും തയ്യാറാകുന്നില്ല.
ജീവിതത്തിൽ ഒരിക്കലെങ്കിലും ദുഖം അറിയാത്ത ഒരാൾക്ക് സുഖത്തെയും തിരിച്ചറിയാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. അയാൾക്ക് ഒരിക്കലും പൂർണ്ണമായി ജീവിക്കുന്ന തി നും കഴിയില്ല.
ദുഖം നിങ്ങൾക്ക് ആഴത്തിലുള്ള അനുഭവങ്ങൾ നൽകും,
ദുഖാനുഭവങ്ങളിലൂടെ കടന്ന് വന്നാൽ മാത്രമേ നിങ്ങൾക്ക് സന്തോഷത്തെ തിരിച്ചറിയാൻ കഴിയൂ,
ദുഖം അനുഭവിച്ചറിയാത്ത ഒരുവന്റെ ഹൃദയം ശിലാ ഹൃദയമായിരിക്കും, അവനൊരിക്കലും സ്വന്തം ജീവിതത്തെ ആസ്വദിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, മറ്റൊരുവന്റെ വിഷമത്തെ മനസ്സിലാക്കാനും കഴിയില്ല.
വാസ്തവതിൽ സുഖ-ദുഖങ്ങളുടെ ഒരു പ്രവാഹമാണ് ജീവിതം.
സുഖം മാത്രം തേടി പോകുന്നവർക്ക് ദുഖവും അത്പോലെ അവരെ തേടിയെത്തും.
സുഖ - ദുഖങ്ങളെ ഒരുപോലെ കാണാൻ കഴിയുമ്പോൾ അഥവാ സുഖ - ദുഖങ്ങളെ ഒരുപോലെ സ്വീകരിക്കുമ്പോൾ ശാന്തി അഥവാ മോക്ഷം എന്ന ഭാവം ക്രമേണ അവരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
ഈയൊരവസ്ഥയിലേക്ക് യഥാർത്ഥ ഭക്തനെ എത്തിക്കുന്ന തി നാ യാണ്, ഭക്തന്റെ പ്രാർത്ഥന നിലനിൽക്കെ തന്നെ ദുഖാനുഭവങ്ങളിലൂടെ കടന്നു പോകുവാൻ ഭക്തനെ അനുവദിക്കുന്ന തും.

Monday, October 3, 2016

യാത്രകൾ ഇഷ്ടപ്പെടുന്നവർ ഈ പട്ടിക സൂക്ഷിച്ചോളൂ..

യാത്രകൾ ഇഷ്ടപ്പെടുന്നവർ ഈ പട്ടിക സൂക്ഷിച്ചോളൂ..

*തിരുവനന്തപുരം*

1) മ്യൂസിയം , മൃഗശാല
2) പത്ഭനാഭ സ്വാമി ക്ഷേത്രം.
3) ആറ്റുകാൽ
4) വർക്കല ബീച്ച്, ശിവഗിരി
5) അഞ്ചുതെങ്ങ്
6) ചെമ്പഴന്തി
7) പൊന്മുടി
8) വിഴിഞ്ഞം
9) നെയ്യാർ ഡാം
10) കോട്ടൂര്‍ ആനസങ്കേതം
11) അഗസ്ത്യ കൂടം
12) കോവളം
13) പൂവാര്‍
14) കന്യാകുമാരി
15) പത്മനാഭപുരം കൊട്ടാരം
16) ശുചീന്ദ്രം

*കൊല്ലം*

1) തെന്മല ( ഇക്കോ ടൂറിസം )
2) ചടയ മംഗലം ( ജടായുപ്പാറ )
3) നീണ്ടകര
4) പാലരുവി വെള്ളച്ചാട്ടം
5) ശാസ്താം കോട്ട കായൽ
6 ) അഷ്ട്ടമുടിക്കായൽ
7) അച്ചൻകോവിൽ
8) ചിറ്റുമല ബ്ളോക്ക് പഞ്ചായത്ത്
9) ഗ്രീൻ ചാനൽ ബാക്ക് വാട്ടർ റിസോർട്ട്

*പത്തനംതിട്ട*

1) ഗവി
2) പന്തളം കൊട്ടാരം
3) ശബരിമല
4) കോന്നി ആനത്താവളം
5) ആറന്മുള
6) മണ്ണടി
7) പെരുന്തേനരുവി
8) കക്കി
9) കവിയൂർ
10) ശബരിമല പുൽമേട്
11) വാൽപ്പാറ

*ആലപ്പുഴ*

1) കുട്ടനാട്
2) ആലപ്പുഴ ബീച്ച്
3) കൃഷ്ണപുരം കൊട്ടാരം
4) മുതുകുളം ബ്ളോക്ക് പഞ്ചായത്ത്
5) പാതിരാമണൽ
6) തണ്ണീർമുക്കം
7) അർത്തുങ്കൽ
8) പള്ളിപ്പുറം
9) ചേർത്തല
10) വേമ്പനാട്ടു കായലിലെ ചെറു ദ്വീപുകള്‍
11) പള്ളിപ്പുറം പള്ളി
12) അന്ധകാരനഴി ഹാര്‍ബര്‍ .

*കോട്ടയം*

1) ഇലവീഴാപൂഞ്ചിറ
2) കുമരകം
3) ഭരണങ്ങാനം
4) വേമ്പനാട് കായൽ

*ഇടുക്കി*

1) മൂന്നാർ
2) ഇരവികുളം
3) ചിന്നാർ
4) വാഗമണ്‍
5) മറയൂർ
6) ഇടുക്കി അനക്കെട്ട്
7) പള്ളിവാസൽ അണക്കെട്ട്
8) തേക്കടി
9) മാട്ടുപ്പെട്ടി
10) പാഞ്ചാലിമേട്
11) തങ്ങള്പാറ (കോലാഹലമേട്)
12) പരുന്തുംപാറ

*എറണാകുളം*

1) മട്ടാഞ്ചേരി
2) കൊച്ചി തുറമുഖം,
3) വില്ലിംഗ്ടൻ ഐലന്റ്
4) ബോൾഗാട്ടി പാലസ്
5) കോടനാട്
6) കാലടി
7) മംഗളവനം
8) തട്ടേക്കാട്
9) തൃപ്പൂണിത്തുറ ഹിൽ പാലസ് മ്യൂസിയം
10) Kerala Folklore Museum, തേവര

*തൃശൂർ*

1) കലാമണ്ഡലം (ചെറുതുരുത്തി)
2) ഗുരുവായൂർ
3) കൊടുങ്ങല്ലൂർ
4) ഇരിങ്ങാലക്കുട
5) ആതിരപ്പള്ളി, വാഴച്ചാൽ
6) പീച്ചി
7) ചിമ്മിനി
8 ) തുമ്പൂർ മുഴി
9) Zoo and Museum  
10) സ്നേഹതീരം ബീച്ച്
11) പുത്തൻപള്ളി
12) വടക്കുംനാഥ ക്ഷേത്രം
13) പാറമേൽക്കാവ്

*പാലക്കാട്*

1) പാലക്കാട് കോട്ട
2) ഷോളയാർ
3) കൽപ്പാത്തി
4) നെല്ലിയാമ്പതി
5) പറമ്പിക്കുളം
6) സൈലന്റ് വാലി
7) മലമ്പുഴ
8) വെള്ളിനേഴി ഒളപ്പമണ്ണ മന

*മലപ്പുറം*

1) തിരൂർ
2) തിരുനാവായ
3) കോട്ടയ്ക്കൽ
4) പൊന്നാനി
5) നിലമ്പൂർ
6) നെടുങ്കയം
7) കനോളി പ്ലോട്ട്
8) ആഢ്യൻ പാറ
9) കൊടികുത്തിമല
10) നാടുകാണി
11) കോട്ടക്കുന്ന്
12) കടലുണ്ടി  പക്ഷി സംരക്ഷണകേന്ദ്രം
13) കാടാമ്പുഴ,
14) അങ്ങാടിപ്പുറം തിരുമാന്ധംകുന്നു ഭഗവതി ക്ഷേത്രം
15) കോഴിപ്പാറ വാട്ടർഫാൾസ്‌ / കക്കാടം പൊയിൽ ( അഡ്വഞ്ചറസ് സ്പോർട്സ് )
16) രായിരനെല്ലൂർ മല
17) വള്ളിക്കുന്ന്
18) തളി മഹാദേവ ക്ഷേത്രം
19) കോട്ട ഭഗവതി ക്ഷേത്രം
20) കേരളകുണ്ട് (കരുവാരകുണ്ട് )
21) മുമ്പറം
22) ബിയാം കായൽ
23) ലളിതകലാ അക്കാദമി  
24) പഴയങ്ങാടി പള്ളി
25) ആര്യവൈദ്യ ശാല
26) പടിഞ്ഞാറേക്കര ബീച്ച്  
27) കോവിലകംസ് 

*കോഴിക്കോട്*

1) കോഴിക്കോട് ബീച്ച്
2) കാപ്പാട്
3) ബേപ്പൂർ
4) വടകര
5) കല്ലായി
6) പെരുവണ്ണാമൂഴി
7) തുഷാര ഗിരി
8) കക്കയം
9) കുറ്റ്യാടി
10) കോഴിക്കോട്‌ പ്ലാനറ്റോറിയം
11) കളിപ്പൊയ്ക (ബോട്ടിംഗ്)
12) സരോവരം ബയോ പാർക്ക്‌
13)ക്രാഫ്റ്റ് വില്ലേജ്  ഇരിങ്ങല്‍ (വടകര)

*വയനാട്*

1) മുത്തങ്ങ
2) പൂക്കോട് തടാകം
3) പക്ഷി പാതാളം
4) കുറുവ ദ്വീപ്‌
5) ബാണാസുര സാഗർ അണക്കെട്ട്
6) സൂചിപ്പാറ വെള്ളച്ചാട്ടം
7) എടക്കൽ ഗുഹ
8) തിരുനെല്ലി അമ്പലം
9) തുഷാരഗിരി വെള്ളച്ചാട്ടം
10) ചെമ്പ്ര മല

*കണ്ണൂർ*

1) ഏഴിമല
2) ആറളം
3) പൈതൽമല
4) പയ്യാമ്പലം ബീച്ച്
5) കൊട്ടിയൂർ
6) പറശ്ശിനിക്കടവ്
7) മാഹി
8) St. ആഞ്ചെലോ ഫോർട്ട്‌...
9) അറക്കൽ മ്യൂസിയം
10) സയൻസ് പാർക്ക്
11) ധർമ്മടം തുരുത്ത്
12) മുഴപ്പിലങ്ങാട് (ഡ്രൈവ് ഇൻ) ബീച്ച്
13) എട്ടിക്കുളം ബീച്ച്

*കാസർകോട്*

1) ബേക്കൽ കോട്ട
2) കോട്ടപ്പുറം
3) തലക്കാവേരി
4) റാണിപുരം
5) വലിയപറമ്പ 
6) തളങ്കര
7) കോട്ടഞ്ചേരി മല
8) അനന്തപുരം
9) അഴിത്തല
10) വീരമല
11) കയ്യൂർ
12) ഹോസ്ദുർഗ്  കോട്ട
13) ഇടയിലേക്കാട് (തൃക്കരിപ്പൂര്)