കൃഷ്‌ണ വർണം
ഓംകാരമായ പൊരുള്‍ മൂന്നായ് പിരിഞ്ഞുടനെ- യാങ്കാരമായതിനു താന്‍ തന്നെ സാക്ഷി, യതു ബോധം വരുത്തുവതിനാളായി നിന്ന പര- മാചാര്യരൂപ ഹരി നാരായണായ നമ:
Wednesday, June 30, 2021
കാണുമാറാകണം
Tuesday, December 20, 2016
കണ്ണാ
നോവുമായെത്തി ഞാന്‍ നിന്നരികേ
നിന്‍ നോവുതെല്ലുമറിഞ്ഞിടാതേ
നോവിലും പുഞ്ചിരിച്ചീടുന്ന നിന്നുണ്മ
തെല്ലുപോലും ഞാനറിഞ്ഞിടാതെ
കാരാഗൃഹത്തില്‍ പിറന്നു പിന്നെ
മാതാപിതാക്കളെ വിട്ടകന്നു
ജീവനാപത്തുമായല്ലെ നീയും
പാരില്‍ കഴിച്ചു നിന്‍ ബാല്യകാലം
സ്നേഹിച്ച പെണ്ണിനെ വിട്ടു പിന്നെ
പോറ്റി വളര്‍ത്തിയ അമ്മയേയും
നിത്യം രിപുക്കളോടേറ്റുമുട്ടി-
ത്തന്നെ കഴിച്ചു നിന്‍ യൌവ്വനവും
എന്തെന്തപവാദം കേട്ടു, കഷ്ടം
രാജസൂയത്തിന്റെ വേദിയിലും
രത്നത്തെ മോഷ്ടിച്ചുവെന്നു ചൊല്ലി
സത്യാനേഷണവും നിന്റെ മേലെ
കുരുവംശനാശത്തില്‍ പഴിയുമയ്യോ
നിന്‍ പേരിലെങ്ങിനെ വന്നു കൃഷ്ണാ
ഇത്രപഴികളും നോവുമേറ്റിട്ടും
മന്ദഹസിപ്പതു നീയെങ്ങിനെ ?
വാഴ്വിലെ നോവിലും തേങ്ങാതെയെങ്ങിനെ
കാലം കഴിച്ചു നീ ചൊല്ലു കണ്ണാ
ഗീതോപദേശമായ് നിന്‍ വഴി കാണാ-
നാകാതെ വന്നതുമെന്തെ കണ്ണാ
Saturday, December 17, 2016
പ്രഭാത കീർത്തനം
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
കരുണാംകുരുമേ കരിഗിരിവാസിന്‍
ശരണം പന്തളനൃപസൂനോ
കരുണാംകുരുമേ കരിഗിരിവാസിന്‍
ശരണം പന്തളനൃപസൂനോ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
ശബരീശൈലം കൈലാസം
മണിമയഗേഹം വൈകുണ്‌ഠം
ശബരീശൈലം കൈലാസം
മണിമയഗേഹം വൈകുണ്‌ഠം
പമ്പാതടിനീ ക്ഷീരാബ്ദീ
കരിഗിരിമന്ധരനഗരാജാ
പമ്പാതടിനീ ക്ഷീരാബ്ദീ
കരിഗിരിമന്ധരനഗരാജാ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
കരുണാംകുരുമേ കരിഗിരിവാസിന്‍
ശരണം പന്തളനൃപസൂനോ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
മകരജ്യോതിശീതാംശൂ
കണ്‌ഠമണീദിനകരശോഭാ
മകരജ്യോതിശീതാംശൂ
കണ്‌ഠമണീദിനകരശോഭാ
പായസഭക്ഷ്യം പീയൂഷം
ഭക്തജനാനാം അമരസുഖം
പായസഭക്ഷ്യം പീയൂഷം
ഭക്തജനാനാം അമരസുഖം
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
കരുണാംകുരുമേ കരിഗിരിവാസിന്‍
ശരണം പന്തളനൃപസൂനോ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
പമ്പാസ്നാനം ഗംഗാസ്നാനം
കരിഗിരിതരണം കൈലാസാപ്തി
പമ്പാസ്നാനം ഗംഗാസ്നാനം
കരിഗിരിതരണം കൈലാസാപ്തി
വൈകുണ്‌ഠേഹം നികടസ്തോ
ശബരീശൈലേ മോക്ഷാപ്തി
വൈകുണ്‌ഠേഹം നികടസ്തോ
ശബരീശൈലേ മോക്ഷാപ്തി
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
കരുണാംകുരുമേ കരിഗിരിവാസിന്‍
ശരണം പന്തളനൃപസൂനോ
ശരണം ശരണം ഹരിഹരസൂനോ
ശരണം ശബരീശൈലപതേ
ശരണം ശബരീശൈലപതേ
ശരണം ശബരീശൈലപതേ
*കെ.സി.എം*
Wednesday, December 14, 2016
കണികാണാന്‍ വരം തരിക നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
പാലാഴിവെണ്‍തിര തലോടിത്തൊഴുന്ന തവ പാദങ്ങളെന്‍ ഹൃദയപത്മങ്ങളില്‍
മാഹേന്ദ്രനീലമണി പീഠത്തില്‍വെച്ചു കണികാണാന്‍ വരം തരിക നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
ലക്ഷ്‌മീകടാക്ഷ ദലമാല്യങ്ങള്‍വീഴുമണിവക്ഷസ്സിലുള്ള നവരത്നങ്ങളേ
മൂടും മുനീന്ദ്രരുടെ പൂജാപ്രസാദമലര്‍ ചൂടാന്‍ വരം തരിക നാരായണ

കാലങ്ങള്‍തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികള്‍ പാടാന്‍ വരം തരിക നാരായണ
കാലങ്ങള്‍തോറുമവതാരങ്ങളായ് അവനിപാലിച്ചിടും കമലലക്ഷ്‌മീപതേ
പാദം നമിച്ചു തിരു നാമക്ഷരാവലികള്‍ പാടാന്‍ വരം തരിക നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായണ
നാരായണായ നമഃ നാരായണായ നമഃ നാരായണായ നമഃ നാരായ
*കെ.സി.എം*
അമ്പാടിക്കണ്ണനെ കാണേണം
അഞ്ചുവിളക്കെടുക്കാം അല്ലിപ്പൂമാല ചാർത്താം
അമ്പാടിക്കണ്ണനെ കാണേണം
അരയാലിലയിൽ തിരുവിരൽ നുകർന്നരുളും
അമ്പോറ്റിയെ മുന്നിൽ കാണേണം
അമ്പോറ്റിയെ മുന്നിൽ കാണേണം
ഗോകുലം ഉണർത്തുന്ന മുരളിയുമായെന്റെ
ഗോശാലകൃഷ്ണൻ എഴുന്നള്ളേണം
ഗോപിമാർ കൊതിക്കുന്ന കായാമ്പൂവുടലെഴും
ഗുരുവായൂരപ്പനെ കാണേണം
മണിമുകിൽ അണിമെയ്യിൽ മന്ദാരക്കുളിർ മെയ്യിൽ
മുഴുകാപ്പുഴിഞ്ഞു തൊഴേണം
തിരുമലരടികളിൽ ഒരു തുളസിക്കതിരായ്
തീരുവാൻ എന്നെന്നും കാണേണം
Monday, December 12, 2016
അമ്മേ കുമാരനല്ലൂർ ഭഗവതി
എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്
അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ
എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്
തൃക്കാർത്തികനാളിൽ മധുരാപുരിയിലെ ഭക്തനാം പൂജാരി അണയുമ്പോൾ
തൃക്കാർത്തികനാളിൽ മധുരാപുരിയിലെ ഭക്തനാം പൂജാരി അണയുമ്പോൾ
അനുഗ്രഹം ചൊരിഞ്ഞമ്മ പുഞ്ചിരിതൂകുന്നു സുരവൃന്ദം പുഷ്പവൃഷ്ടി നടത്തുന്നു
അമ്മതൻ നടയിൽ നിന്നുയർന്നസ്വരം ഒന്നുചേർന്നു ജപമന്ത്രമായ്
സങ്കടകങ്ങളവയൊക്കെയും മറന്നെന്മനസ്സിനിതു പുണ്യമായ്
അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ
എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്
കുമാരനായ് പണ്ടു പണിതീർന്ന മന്ദിരം കുമാര നല്ല ഊര് ശ്രീദേവി കോവിലായ്
കുമാരനായ് പണ്ടു പണിതീർന്ന മന്ദിരം കുമാര നല്ല ഊര് ശ്രീദേവി കോവിലായ്
മഞ്ഞളാടും ദിവ്യമുഹൂർത്തത്തിൽ കാണുന്നു തെളിവാർന്ന തേജസ്സായ് ലളിതാംബികേ
അമ്മതൻ നടയിൽ നിന്നുയർന്നസ്വരം ഒന്നുചേർന്നു ജപമന്ത്രമായ്
സങ്കടകങ്ങളവയൊക്കെയും മറന്നെന്മനസ്സിനിതു പുണ്യമായ്
അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ
എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്
അഞ്ജനശിലയിൽ ആദിപരാശക്തി അമ്മേ കുമാരനല്ലൂർ അമ്പേ നീ
എൻ മനസ്സിൽ ഭദ്രദീപം തെളിയുമ്പോൾ വന്നണഞ്ഞു മാഹേന്ദ്രനീലാഭയായ്
ബാലകൃഷ്ണസ്തോത്രം
ചാഞ്ചാടും പൈതൽ കളിച്ചീടും നല്ല-
പൂഞ്ചായലാടുമാറാടീടും - കൃഷ്‌ണ
കഞ്ജമലരൊടു നേരിടും തിരു-
ക്കണ്ണുമഴറ്റിക്കൊണ്ടാടീടും - കൃഷ്‌ണ
ഓമൽക്കഴുത്തില്പ്പുലിനഖം തങ്ക-
മോതിരം കെട്ടിക്കൊണ്ടാടീടും - കൃഷ്‌ണ
പൊന്മയ കിങ്ങിണിയൊച്ചയും അയ്യോ-
പൊങ്ങുമാറുണ്ണി നിന്നാടീടും - കൃഷ്‌ണ
മിന്നീടും പൊന്നും തള കിലുംകിലു -
മെന്നുമാറുണ്ണി നിന്നാടീടും - കൃഷ്‌ണ
ഈവണ്ണം വഴ്ത്തുന്നോർക്കെല്ലാർക്കും മുമ്പിൽ -
തൃക്കലും വെച്ചുകൊണ്ടാടീടും - കൃഷ്‌ണ