Monday, September 19, 2016

തൃപ്രങ്ങോട്ടപ്പൻ - കീർത്തനം

തൃപ്രങ്ങോട്ടപ്പാ ദുഃഖങ്ങള്‍ തീര്‍ക്കാന്‍ തൃപ്പാദം തുണയേകണേ
അന്തകാന്തകാ സന്തതം നീയെന്‍ അന്തഃരംഗത്തില്‍ വാഴണേ
അന്തഃരംഗത്തില്‍ വാഴണേ....

പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ

നര്‍ത്തനപ്രിയാ ശംഖാഭിഷേക തീര്‍‌ത്ഥമെന്‍ പാപം നീക്കണേ
ചന്ദ്രശേഖരാ നിന്റെ കാരുണ്യം ചന്ദ്രിക താപം തീര്‍ക്കണേ
എന്നുമെന്‍ താപം തീര്‍ക്കണേ....

പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ
പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ

സര്‍പ്പഭൂഷണാ എന്‍ തര്‍പ്പം നീക്കി പുഷ്‌പനൈര്‍മല്ല്യം ചേര്‍ക്കണേ
ഭക്തപാലകാ മാക്കണ്ഡേയനെ കാത്തപോലെന്നെകാക്കണേ
മൃത്യുതീണ്ടാതെ നോക്കണേ....

പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ
പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ

തൃപ്രങ്ങോട്ടപ്പാ ദുഃഖങ്ങള്‍ തീര്‍ക്കാന്‍ തൃപ്പാദം തുണയേകണേ
അന്തകാന്തകാ സന്തതം നീയെന്‍ അന്തഃരംഗത്തില്‍ വാഴണേ
അന്തഃരംഗത്തില്‍ വാഴണേ....

പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ
പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ
പാഹി പശ്ചിമദ്വാരേശാ പരിപാഹിമാം പഞ്ചഭൂതേശാ

No comments:

Post a Comment